തൊടുപുഴ: സമ്പർക്കം മൂലം കൊവിഡ്- 19 രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ ഏഴ് വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണായി വിജ്ഞാപനം ചെയ്തു. ഈ വാർഡുകളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാകും.
1. വാഴത്തോപ്പ് പഞ്ചായത്ത് നാലാം വാർഡ് (കരിമ്പൻ)
2. മരിയാപുരം പഞ്ചായത്ത് 5, 10, 11 വാർഡുകൾ (ചട്ടിക്കുഴി, മരിയാപുരം, കുതിരക്കല്ല്)
3. കഞ്ഞിക്കുഴി പഞ്ചായത്ത് 7, 12, 13 വാർഡുകൾ (ചുരുളി, കഞ്ഞിക്കുഴി, പഴയരിക്കണ്ടം)