മുട്ടം: കുടുംബശ്രീയും ആസാപും ചേർന്ന് നടത്തുന്ന 3 മാസം ദൈർഘ്യമുള്ള സോഫ്റ്റ് സ്കിൽ ആൻഡ് ഇൻറർവ്യു പരിശീലനമായ 'കണക്ട് ടു വർക്ക് ' മുട്ടം കുടുംബശ്രീ ഓഫീസിൽ നടത്തും. ബിരുദം, പൊളി ഡിപ്ലോമ, ഐ ടി ഐ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. തൊടുപുഴ നഗരസഭ, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, കുമാരമംഗലം, മണക്കാട്, പുറപ്പുഴ പഞ്ചായത്ത്‌ പ്രദേശത്ത് സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡേറ്റ, കുടുംബശ്രീ അംഗം / കുടുംബം അംഗമാണെന്ന് തെളിയിക്കുന്ന അതാത് സി ഡി എസ് ന്റെ സാക്ഷ്പത്രം, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ കോപ്പി എന്നിവ സഹിതം ചെയർപേഴ്‌സൺ, മുട്ടം സി ഡി എസ് ഓഫീസ്, മുട്ടം പി ഒ, പിൻ 685587 എന്ന വിലാസത്തിൽ തപാൽ മുഖേനയോ muttomcds@gmail.com എന്ന മെയിൽ മുഖേനയോ 24 ന് വൈകിട്ട് 5 ന് മുൻപ് അപേക്ഷ നൽകണം. ഫോൺ: 9544764480.