അറക്കുളം: വനം വകുപ്പിൻ്റെ മാഞ്ചിയം കടപുഴകി വീണ് വൻ കൃഷി നാശം. അറക്കുളം കുളത്തിനാൽ കെ.ജെ.ജോസഫിൻ്റെ കൃഷി ദേഹണ്ഡങ്ങളാണ് നശിച്ചത്.തെങ്ങ്, കമുക്, വാഴ .കായ്ച്ചു കൊണ്ടിരുന്ന ജാതി മരങ്ങൾ തുടങ്ങിയവയാണ് നശിച്ചത്. എംവിഐപി യുടെ അറക്കുളത്തുള്ള സ്ഥലം സോഷ്യൽ ഫോറസ്ട്രിവർഷങ്ങൾക്ക് മുമ്പ് ഏറ്റെടുത്ത് അവിടെ മാഞ്ചിയം നട്ടുപിടിപ്പിച്ചിരുന്നു. ആ മരങ്ങളാണ് കടപുഴകി വീണത്. 60, 76 ഇഞ്ച് വണ്ണമുള്ള കൂറ്റൻ മരങ്ങളാണ് വീണത്. ഒരു മാസം മുമ്പ് ഏതാനും മരങ്ങൾ ഒടിഞ്ഞ് വീണ് രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും വൈദ്യുതി ലൈൻ പൊട്ടുകയും ചെയ്തിരുന്നു. ആ മരങ്ങൾ ഇതുവരെ വെട്ടിമാറ്റിയിട്ടില്ല.ഇവിടെ മരങ്ങൾ നട്ടു വച്ചതല്ലാതെ ആരും തിരിഞ്ഞ് നോക്കാറുമില്ല. അതു കൊണ്ട് തന്നെ ഇവിടെ കാട് പിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്.