അറക്കുളം: ട്രാൻസ്‌ഫോമറിൻ്റെ ന്യൂട്ടർ ലൈൻ കത്തി ഓവർ വോൾട്ടേജ് പ്രവഹിച്ച് നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും ബൾബുകളും കേടായി. ഇന്നലെ 11 നോടു കൂടിയാണ് സംഭവം അറക്കുളം പുത്തൻപള്ളിക്ക് സമീപമുള്ള ട്രാൻസ്ഫോമറിൻ്റെ ന്യൂട്ടർ ലൈനാണ് കത്തിയത്. .ലൈനുകൾ കൂട്ടിയിടിച്ചതാണ് തകരാറ് ഉണ്ടാകാൻ കാരണമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ പറഞ്ഞു. വൈദ്യുതിയും ഇതോടെ നിലച്ചിരുന്നു. വിവരമറിഞ്ഞ് ബോർഡ് അധികൃതരെത്തി ഒരു മണിക്കുറിന് ശേഷം തകരാർ പരിഹരിച്ചു. വൈദ്യുതി ഉപകരണങ്ങൾ ഉപയോഗരഹിതമായതിൻ്റെ നഷ്ടപരിഹാരം നൽകുവാൻ വൈദ്യുതി വകുപ്പ് തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.