charayam

ചെറുതോണി: കഞ്ഞിക്കുഴി മൈലപ്പുഴയിൽ നിന്ന് 52 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും പിടിച്ചു. കഞ്ഞിക്കുഴി മൈലപ്പുഴ മക്കനാൽ വീട്ടിൽ വിശാഖി(27) നെയാണ് ഇടുക്കി എക്‌സൈസ് എൻഫോഴ്‌സ് മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ എസും സംഘവും ചേർന്ന് പിടികൂടിയത്. എക്‌സൈസ് സ്‌ക്വാഡിലെ ഷാഡോ ടീമിന്റെ മാസങ്ങളായുള്ള നിരീക്ഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ മറയാക്കിയാണ് ചാരായം വാറ്റ് നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസർമാരായ സജിമോൻ കെ.ഡി, പി.ആർ സുനിൽകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി.പി വിശ്വനാഥൻ, സിജു പി.റ്റി, സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ചിത്ത് എൻ, കെ.എൻ സിജുമോൻ, ജലീൽ പി.എം തുടങ്ങിയവരുൾപ്പെട്ട സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.