വണ്ണപ്പുറം : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ടി.വി. വിതരണം ചെയ്തു വരുന്നു. പരിപാടിയുടെ ഭാഗമായി വണ്ണപ്പുറം യൂണിറ്റിന് ലഭിച്ച ടി.വി. മുള്ളരിങ്ങാട് ഗവ.ഹയർസെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് യൂണിറ്റ് രക്ഷാധികാരി കെ.ആർ.പ്രഭാകരൻനായർ കൈമാറി. യൂണിറ്റ് പ്രസിഡന്റ് ടി.കെ.ശിവപ്രസാദ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.കെ.നിർമ്മല, മുൻ അദ്ധ്യാപകരായ കെ.എം. സുകുമാരൻ, ഒ.എം.പൗലോസ്, ടി.പി.ദിവാകരൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.