തൊടുപുഴ:തദ്ദേശ ഭരണ പൊതു സർവ്വീസ് നടപ്പിലാക്കിയ എൽഡിഎഫ് സർക്കാരിന്
അഭിവാദ്യം അർപ്പിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി.
പഞ്ചായത്ത്, നഗരകാര്യം, ഗ്രാമ വികസനം തദ്ദേശ ഭരണ എഞ്ചിനീയറിംഗ് വിഭാഗം, ഗ്രാമ നഗരാസൂത്രണം എന്നിങ്ങനെ തദ്ദേശ ഭരണ വകുപ്പിന് കീഴിൽ ഉണ്ടായിരുന്ന അഞ്ച് വിഭാഗങ്ങളാണ് പൊതു സർവ്വീസിന്റെ ഭാഗമാകുന്നത്. വിവിധ കേന്ദ്രങ്ങളിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, കെ എം സി എസ് യു സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി ബി ഹരികൃഷ്ണൻ, കെ ജി ഒ എ സംസ്ഥാന കമ്മിറ്റിയംഗം ജയൻ പി വിജയൻ ,എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ, ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ, സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ്, വി എസ് സുനിൽ, ടി ജി രാജീവ്, എം എ സുരേഷ്, കെ എസ് ജാഫർഖാൻ, ജി ഷിബു, ബി പ്രകാശ്, ഡി ഷാജു, പി കെ അബിൻ എന്നിവർ സംസാരിച്ചു.