കട്ടപ്പന: നഗരസഭയിലെ എ.ടി.എം. കൗണ്ടറുകളിൽ സാനിറ്റൈസർ ലഭ്യമാക്കാൻ ബാങ്കുകൾക്ക് നിർദേശം. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചിലയിടങ്ങളിൽ സാനിറ്റൈസർ ഇല്ലെന്നു കണ്ടെത്തിയിരുന്നു. പ്രതിദിനം രണ്ടുതവണ കൗണ്ടറുകൾ അണുമുക്തമാക്കണമെന്ന് ബാങ്ക് മാനേജർമാർക്ക് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി.ജോൺ നിർദേശം നൽകിയിട്ടുണ്ട്. എല്ലാദിവസവും എ.ടി.എം. കൗണ്ടറുകൾ ആരോഗ്യ വിഭാഗം സന്ദർശിച്ച് സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തും.