സേനാപതി: മാങ്ങാത്തൊട്ടിയിൽ പ്രവർത്തിക്കുന്ന സേനാപതി കുടുംബാരോഗ്യ കേന്ദ്രം താൽക്കാലികമായി അടച്ചു. കൊവിഡ് വ്യാപന സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. സ്ഥാപനത്തിലെ ഒരു ജീവനക്കാരന്റെ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇവിടുത്തെ മറ്റ് ജീവനക്കാരും, ഇദ്ദേഹവുമായി ബന്ധപ്പെട്ട ഏതാനും ജന പ്രതിനിധികളും ക്വാറണ്ടൈനിൽ പ്രവേശിച്ചിരിക്കുകയാണ്. ആശാ പ്രവർത്തകർ ഉൾപ്പെടെ 15 പേരാണ് കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഇതിൽ 12 പേരുടെ പരിശോധന നടത്തിൽ 11 ഉം നെഗറ്റീവ് ആയത് ആശ്വസകരമാണ്. ഇനി മുന്ന് പേരുടെ പരിശോധനകൂടി നടത്താനുണ്ട്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും പതിനൊന്ന് പേരോടും 7 ദിവസം നിരീക്ഷണത്തിൽ ഇരിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.