തൊടുപുഴ: കൊവിഡ്- 19 രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് ഈ വർഷത്തെ കർക്കടകവാവുബലി ദിവസമായ 20 ന് ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വാവുബലി ഉണ്ടായിരിക്കില്ല. ക്ഷേത്രത്തിൽ അന്നേദിവസം നമസ്കാരം,​ തിലഹവനം,​ പിതൃശുദ്ധിക്രിയകൾ തുടങ്ങിയവ നടക്കുമെന്നുള്ളതിനാൽ ഭക്തജനങ്ങൾക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ : 04862- 222432,​ 9447525865.