തൊടുപുഴ : സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ അൽ-അസ്ഹർ പബ്ളിക് സ്കൂളിന് തുടർച്ചയായ പന്ത്രണ്ടാം തവണയും നൂറുമേനി വിജയം. പരീക്ഷ എഴുതിയ കുട്ടികളിൽ ഏഴ് പേർ ഡിസ്റ്റിംഗ്ഷനും പത്ത് പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. വിജയികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അദ്ധ്യാപകരും അക്കാദമിക് കൗൺസിൽ അംഗങ്ങളും അനുമോദിച്ചു.