കട്ടപ്പന: പണംവച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘത്തെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പൻ മുളകുവള്ളി കല്ലേപള്ളിയിൽ വിനോദ് (44), ആനവിലാസം വള്ളിയാംതടം മുതുപ്ലാക്കൽ മാത്യു (53), കട്ടപ്പന സ്വദേശി അരുൺ (38), കട്ടപ്പന ഐ.ടി.ഐ കുന്ന് വെളുത്തേടത്ത്‌വളപ്പിൽ രാജൻ (48), കോട്ടയം കരിനിലം പ്ലാപ്പറമ്പിൽ രാജേഷ് (47) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 76,230 രൂപയും പിടിച്ചെടുത്തു. പേഴുംകവലയിലെ വീട് കേന്ദ്രീകരിച്ചായിരുന്നു ചീട്ടുകളി. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തി സംഘത്തെ പിടികൂടുകയായിരുന്നു. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. എസ്.ഐ സന്തോഷ് സജീവ്, സി.പി.ഒമാരായ അനൂജ് ബാബു, ഡി. സതീഷ്, ബിബിൻ ദിവാകരൻ, ടി.എസ്. ഷിജു, ജോബിൻ എബ്രഹാം എന്നിവരാണ് പരിശോധന നടത്തിയത്.