ചെറുതോണി: ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന വാഴത്തോപ്പ്, കഞ്ഞികുഴി പഞ്ചായത്തുകൾ സാമൂഹ്യ വ്യാപനത്തിന്റെ വക്കിൽ. ഇതോടെ ആരോഗ്യ പ്രവർത്തകർക്കിടയിൽ ജാഗ്രത ശക്തമായി. ഇതിന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കുകയും കൂടുതൽ വാർഡുകളെ കന്റോൺമെന്റ് സോണാക്കുകയും ചെയ്തു. ഇന്നലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു വ്യാപാരിയ്ക്കും രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർക്കും, ഒരു റൂട്ട് സെയിൽ ഏജന്റിനുമാണ് രോഗം സ്ഥിരീകരിച്ചത്. ചെറുതോണി ടൗണിലെ അന്തേവാസിയായ യുവതിക്കും ജില്ലാ ആശുപത്രിയിലെ ഒരു ജീവനക്കാരിക്കു കൂടി രോഗം സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏഴ്, 10, 11, 12, വാർഡുകളും വാഴത്തോപ്പ് പഞ്ചായത്തിലെ നാലും മരിയാപുരം പഞ്ചായത്തിലെ അഞ്ച്, 10,11 വാർഡുകളും വാത്തിക്കുടി പഞ്ചായത്തിലെ 11, 14 വാർഡുകളും കന്റോൺമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.

കടകൾ ആറ് മുതൽ ഏഴ് വരെ

നാളെ മുതൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെ മാത്രമേ തുറന്ന് പ്രവ‌ർത്തിക്കൂവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം അറിയിച്ചു.