കട്ടപ്പന: ക്രൈസ്റ്റ് കോളജിൽ ഡേറ്റ അനലറ്റിക്‌സ് എന്ന വിഷയത്തിൽ വെബിനാർ നടത്തി. കൊമേഴ്‌സ് വിഭാഗം മേധാവി ബോബൻ ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിഷ്ണു ലോണ ജേക്കബ്, ശ്രീലേഷ് ശ്രീനിവാസൻ എന്നിവർ ക്ലാസെടുത്തു. 300ൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രിൻസിപ്പൽ ഫാ. അലക്‌സ് ലൂയിസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്വേത സോജൻ, അദ്ധ്യാപകരായ രശ്മി ജോസ്, ചിപ്പി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.