 16 പഞ്ചായത്തുകളിൽ കണ്ടെയ്ൻമെന്റ് സോണുകൾ

ഇടുക്കി: സമ്പർക്കത്തിലൂടെ കൊവിഡ് പടരുന്ന രാജാക്കാട് പഞ്ചായത്തിലെ ആറു വാർഡുകളിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഒന്നുമുതൽ ആറുവരെ വാർഡുകളിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആശുപത്രികൾ, പാചകവാതകം, പെട്രോൾ ബങ്കുകൾ, അവശ്യവസ്തുക്കൾ തുടങ്ങിയവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നു രാവിലെ ആറുമുതൽ ഏഴുദിവസത്തേക്കാണ് ട്രിപ്പിൾ ലോക്ഡൗൺ. ദീർഘദൂര വാഹനങ്ങൾ ഒരുകാരണവശാലും ഈ സ്ഥലപരിധികളിൽ നിറുത്താൻ പാടില്ല. പഞ്ചായത്തിലെ മറ്റു വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായിരിക്കും. രാജാക്കാട്, കഞ്ഞിക്കുഴി പഞ്ചായത്തുകൾ മുഴുവൻ കണ്ടെയ്ൻമെന്റ് സോൺ ആയിരിക്കും. ഇതു കൂടാതെ ജില്ലയിലെ 16 പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു.

കണ്ടെയ്ൻമെന്റ് സോണുകൾ

പഞ്ചായത്തുകൾ (വാർഡുകൾ): കരുണാപുരം​- (14), വാത്തിക്കുടി (11, 14), രാജാക്കാട് പഞ്ചായത്ത് മുഴുവൻ, ചിന്നക്കനാൽ (3, 12), കാഞ്ചിയാർ (11, 12), അയ്യപ്പൻകോവിൽ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്പൻചോല (1, 13), കോടിക്കുളം (1, 13), ബൈസൺവാലി (8), പീരുമേട് (13), സേനാപതി (9), വാഴത്തോപ്പ് (4), മരിയാപുരം (5, 10, 17), വണ്ണപ്പുറം ( 1, 17), മൂന്നാർ (19)