മറയൂർ: മറയൂർ സ്വദേശിയായ യുവാവ് ബാഗ്ലൂരിൽ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നൂം വീണ് മരിച്ചു. മറയൂർ പട്ടിക്കാട് സ്വദേശി അബ്ദുൾ കരിം (31) ആണ് സോളാർ പാനൽ സ്ഥാപിക്കുന്നതിനിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നൂം താഴേക്ക് വീണത്. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ ബാഗളൂരു ലിംഗാര തമുക്കൂരത്ത് സ്വകാര്യസ്ഥാപനത്തിന്റെ മുകളിൽ സോളാർ പാനൽ സ്ഥാപിക്കൂന്നതിനിടെയാണ് അപകടം ഒപ്പം ഉണ്ടായിരൂന്നവർ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടുമണിയോടെ മരണം സംഭവിച്ചതായി ബന്ധുക്കളെ അറിയിച്ചു.
അബ്ദുൾ കരീം ചെന്നൈ ആസ്ഥാനമായ സോളാർ കമ്പനിയിലെ ടെക്‌നീഷ്യനായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ഭാര്യയോടൊപ്പം തിരുപ്പൂരിലാണ് താമസിച്ചിരുന്നത്. മൂന്ന് മാസമായി കമ്പനിയിൽ ജോലി ഇല്ലായിരുന്നു രണ്ട് ദിവസം മുൻപാണ് ബാംഗ്ലൂരിൽ സോളാർ സ്ഥാപിക്കാൻ വേണ്ടി കമ്പനി അധികൃതർ ജോലിക്ക് തിരികെ വിളിച്ചത്. മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മറയൂരിലെത്തിച്ച് കബറടക്കും ഭാര്യ: ഖദീജ ഒൻപത് മാസം ഗർഭിണിയാണ്