തൊടുപുഴ: സമ്പർക്കരോഗികളുടെ എണ്ണത്തിൽ വൻ കുതിച്ച്കയറ്റം, ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം കൂടുതൽ നാൾക്ക് നാൾ പെരുകുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 49 പേരിൽ 29 പേർക്കും രോഗം പകർന്നിരിക്കുന്നത് സമ്പർക്കം മൂലമാണ്.
ഇതിൽ ആരോഗ്യ പ്രവർത്തക ഉൾപ്പടെ എട്ട് പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല.ഇന്നലെ അഞ്ച് പേർ രോഗമുക്തരായി.
ഹോട്ടലുടമയിൽ നിന്ന്
അഞ്ച് പേർക്ക്
വ്യാഴാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഹോട്ടലുടമയിൽ നിന്ന് കുടുംബത്തിലെ അഞ്ച് പേർക്ക് രോഗം പകർന്നു. മുപ്പത്താറുകാരൻ, പതിനഞ്ചും ഏഴും വയസുള്ള ആൺകുട്ടികൾ, പന്ത്രണ്ടും മൂന്നും വയസുള്ള പെൺകുട്ടികൾ എന്നിവരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസവും ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ള അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിലുള്ള മരിയാപുരം സ്വദേശി(55), ജൂലായ് 10ന് രോഗം സ്ഥിരീകരിച്ചയാഴുടെ പട്ടികയിലുള്ള തോപ്രാംകുടി സ്വദേശി(66)നി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
കച്ചവടക്കാരനിൽ
നിന്ന് നാല് പേർക്ക്
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച വണ്ണപ്പുറം സ്വദേശിയിൽ നിന്ന് നാല് പേർക്കാണ് രോഗം പകർന്നത്. മുള്ളരിങ്ങാട് സ്വദേശികളായ ഇരുപത്തേഴുകാരി, ആറും പതിനൊന്നും വയസുള്ള രണ്ട് പെൺകുട്ടികൾ, നാൽപ്പത്തിയൊന്നു വയസുകാരൻ എന്നിവരാണ് രോഗബാധിതരായത്.
ഡോക്ടറിൽ നിന്ന്
മൂന്ന് പേർക്ക്
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു വനിത ഡോക്ടറു(31)ടേയും രണ്ട് ജീവനക്കാരു(48, 29)ടേയും പരിശോധനാഫലമാണ് പോസിറ്റീവായത്.
ഹോട്ടൽ ജീവനക്കാരനിൽ
രണ്ട് പേർക്ക്
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച കരിമ്പനിലെ ഹോട്ടൽ ജീവനക്കാരന്റെ ഭാര്യ(45)യ്ക്കും മകനും(24) രോഗം സ്ഥിരീകരിച്ചു. ചെറുതോണി സ്വദേശികളാണ്.
എഴുപത്തഞ്ചുകാരിക്ക്
രോഗം പകർന്നു
രാജാക്കാട് രോഗം പകർന്നവരിൽ എഴുപത്തഞ്ചുകാരിയും മകളു(52)മുണ്ട്. കൂടാതെ അമ്പത് വയസുള്ള രണ്ട് രാജാക്കാട് സ്വദേശിനികളുടേയും രാജകുമാരി സ്വദേശിനി(58)ക്കും രോഗം സ്ഥിരീകരിച്ചു.
ഉറവിടമറിയാ
രോഗികൾ
* അടിമാലി സ്വദേശിയായ ഏഴ് വയസുകാരൻ.
* ബൈസൺവാലിയിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി (24)
* വിദേശമദ്യം കൈവശം വെച്ചതിന് പിടിയിലായ വാഴത്തോപ്പ് സ്വദേശി (42)
* രാജാക്കാട് ടൗണിൽ കട നടത്തുന്ന അറുപത്തേഴുകാരൻ
* കെ.എസ്.ഇ.ബി. ജീവനക്കാരനായ ഉടുമ്പഞ്ചോല സ്വദേശി (45)
* വാത്തിക്കുടി മൃഗാശുപത്രിയില ജീവനക്കാരിയായ മരിയാപുരം സ്വദേശിനി (45)
* അടിമാലി താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ രാജാക്കാട് സ്വദേശിനി (24)
* തൊടുപുഴ സ്വദേശിനി(59). ചികിത്സക്കായി കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു.
വിദേശത്ത് നിന്ന്
വന്നവർ)
* ജൂലായ് ഒന്നിന് ഷാർയിൽ നിന്നെത്തിയ വാത്തിക്കുടി സ്വദേശി (22)
* ജൂലായ് നാലിന് മസ്‌കറ്റിൽ നിന്ന് വന്ന ഉടുമ്പന്നൂർ സ്വദേശി (32), ഖത്തറിൽ നിന്ന് വന്ന കാഞ്ചിയാർ സ്വദേശിനി (40), ദോഹയിൽ നിന്ന് വന്ന നെടുങ്കണ്ടം സ്വദേശി (49)
* ജൂലായ് ആറിന് ദുബയിൽ നിന്ന് വന്ന രാജകുമാരി സ്വദേശിനി (41), ദമാമിൽ നിന്ന് വന്ന വെള്ളിയാമറ്റം സ്വദേശിനി (27)
* ജൂലായ് ഏഴിന് കുവൈത്തിൽ നിന്നെത്തി അടിമാലി സ്വദേശി(46), ഏലപ്പാറ സ്വദേശി (47), ദുബയിൽ നിന്ന് വന്ന കുമളി സ്വദേശി (23).
* ജൂലായ് എട്ടിന് ദുബയിൽ നിന്ന് വന്ന കുമളി സ്വദേശി (39)
മറ്റ് സംസ്ഥാനങ്ങളിൽ
നിന്ന് വന്നവർ
* ജൂലായ് ആറിന് ഡൽഹിയിൽ നിന്നെത്തിയ അയ്യപ്പൻകോവിൽ സ്വദേശിനി(35), കമ്പത്ത് നിന്നെത്തിയ കരുണാപുരം സ്വദേശി (42)
* ജൂലായ് ഏഴിന് കമ്പത്ത് നിന്നെത്തിയ കരുണാപുരം സ്വദേശിനി (42), ശ്രീവള്ളിപുത്തൂരിൽ നിന്ന് വന്ന നെടുങ്കണ്ടം സ്വദേശി (20), വിരുദ്‌നഗറിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (18).
* ജൂലായ് എട്ടിന് തെങ്കാശിയിൽ നിന്നെത്തിയ വണ്ടിപ്പെരിയാർ സ്വദേശിനി (19)
* ജൂൺ 24ന് തമിഴ്‌നാട് ഉസിലംപെട്ടിയിൽ നിന്ന് വന്ന കരുണാപുരം സ്വദേശി (38)