കട്ടപ്പന: വാക്കു തർക്കത്തിനിെടെ എഴുപത്കാരനെ നെ വെട്ടിക്കൊന്നു. ഉപ്പുതറ ചീന്തലാർ ഒന്നാം ഡിവിഷൻ അരപ്പേര് മൊട്ട ലയത്തിൽ മണലേൽ പീറ്ററാ (70) ണ് മരിച്ചത്. സംഭവത്തിൽ ഇതേ ലയത്തിൽ താമസിക്കുന്ന ബിനു (42) വിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നെലെ ഉച്ചയ്ക്ക് ഒന്നരയോടെ കാറ്റാടികവല എസ്.എൻ.ഡി.പി. ശ്മശാനത്തിനു സമീപമാണ് സംഭവം. മുൻവിരോധികളായ ഇരുവരും ചന്ത ഭാഗത്തെ കടയിൽ വാക്കു തർക്കമുണ്ടായി. നാട്ടുകാർ ഇടപ്പെട്ട് രണ്ടു പേരെയും പറഞ്ഞയച്ചു.
വീട്ടിലേക്കു പോയ പീറ്ററിനെ പിന്തുടർന്നെത്തിയ ബിനു കവാത്തു കത്തി കൊണ്ട് വെട്ടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, ബന്ധുക്കളും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കാലുകൾക്ക് വെട്ടേറ്റ പീറ്റർ അമിതമായി രക്തം വാർന്നതിനെ തുടർന്നാണ് മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ
പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരേതയായ ഫിലോമിനയാണ് പീറ്ററിന്റെ ഭാര്യ. മക്കൾ: ജോമോൻ, ജോസ്‌നി, ജോമോൾ