തൊടുപുഴ: കൊവിഡ്കാലം അഴിമതിക്കാലമാക്കി ആഘോഷിക്കുന്ന ഇടതു സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും സ്വർണ്ണക്കള്ളക്കടത്തിലെ കണ്ണികളാണന്ന് തെളിഞ്ഞ സാഹചര്യത്തിൽ ആരോപണ വിധേയരായ മുഖ്യമന്ത്രിയും സ്പീക്കറും രാജിവയ്ക്കണമെന്ന് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
കൊവിഡ് നിയന്ത്രണങ്ങൾ മൂലം പ്രത്യക്ഷ സമരങ്ങൾ തടസ്സപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇടതു മുന്നണിയെന്നും ജനകീയ പ്രതിഷേധത്തിൽ നിന്നും രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ടന്നും യോഗം വ്യക്തമാക്കി.
മാധവ് ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇടതു മുന്നണി ഇപ്പോഴും കള്ളപ്രചാരണങ്ങൾ നടത്തുകയാണ്.ജില്ലാ പ്രസിഡന്റ് എംഎസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എം എ ഷുക്കൂർ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറി പി എം അബ്ബാസ് മാസ്റ്റർ , ട്രഷറർ കെ എസ് സിയാദ്, ഭാരവാഹികളായ പി എസ് അബ്ദുൾ ജബ്ബാർ, എംഎം ബഷീർ, എസ് എം ഷരീഫ്, കെ എം ഖാദർകുഞ്ഞ്, എ അബ്ദുൾ സലാം ഹാജി, പി എൻ അബ്ദുൾ അസീസ്, ടി എസ് ഷംസുദീൻ, അനീഫ അറക്കൽ, സലിം കൈപ്പാടം, അഡ്വ. ഇ എസ് മൂസ, ടി കെ നവാസ് തുടങ്ങിയവർ പങ്കെടുത്തു