നെടുങ്കണ്ടം: ഉടുമ്പൻചോല കെ.എസ്.ഇ.ബി.ഓഫീസും നെടുങ്കണ്ടത്തെ എസ്.ബി.ഐ.എ.ടി.എമ്മും രണ്ട് വ്യാപാരസ്ഥാപനങ്ങളും തൂക്കുപാലത്തെ ഇറച്ചിക്കടയും
കൊവിഡ് ബാധിതൻ എത്തിയതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് അടപ്പിച്ചു.ഇതിനെ തുടർന്ന് വ്യാപനം ഒഴിവാക്കാൻ കൊവിഡ് ബാധിതനുമായി
സമ്പർക്കത്തിലേർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകാനും ആരോഗ്യപ്രവർത്തകർ നിർദേശം നൽകി. മാവറസിറ്റി സ്വദേശിയായ ഉടുമ്പൻചോല
കെ.എസ്.ഇ.ബി.ഓഫീസിലെ ജീവനക്കാരനാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.രോഗ ബാധിതനായ കരുണാപുരം വട്ടുപാറ സ്വദേശി എത്തിയതിനെത്തുടർന്നാണ്
നെടുങ്കണ്ടത്തെഎ.ടി.എമ്മും വ്യാപാര സ്ഥാപനങ്ങളും ഇറച്ചിക്കടയും അടച്ചത്.