നെടുങ്കണ്ടം: കൊവിഡ് രോഗികളെ നെടുങ്കണ്ടത്തെ കോവിഡ് പ്രാഥമിക കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിച്ചു. ജില്ലയിൽ കൊവിഡ് വ്യാപനം
കുടിയതോടെയാണ് കിടത്തി ചികിത്സ ആരംഭിച്ചത്‌കോവിഡ് പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്നവരുടെ ഇവിടെ സാബ്
എടുക്കുകയും ഫലം എത്തുന്നതുവരെ ഇവിടെ താമസിപ്പിക്കുകയും ചെയ്തിരുന്നു.കൊവിഡ് സ്ഥിതികരിക്കുന്നവരെ ഇവിടെ നിന്നും ഇടുക്കിയിലെ കോവിഡ്
സെന്ററിലേയ്ക്ക് അയക്കുകയുമായിരുന്നു പതിവ്. ജില്ലയിൽകൊവിഡ് രോഗികളെകിടത്തി ചികിത്സ നൽകി വന്നിരുന്ന തൊടുപുഴ, കട്ടപ്പന, ചെറുതോണിഎന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് നെടുങ്കണ്ടത്ത്
ചികത്സിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്. സിപാപ്പ്, ബൈപാപ്പ്എന്നിമിഷ്യനുകളും, ഓകസിജൻ സൗകര്യം, ആവശ്യ മരുന്നുകൾ തുടങ്ങിയഇതിനോടനുബന്ധിച്ച് നെടുങ്കണ്ടത്ത് ഒരുക്കി. 59 രോഗികളെ കിടത്തിചികിത്സക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 20രോഗികളെയാണ് ഇന്നലെ മുതൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്.വെന്റിലേറ്റർ സൗകര്യം നിലവിൽ ഇല്ല. ഈ സൗകര്യം കൂടി എത്തുന്നതോടെ കൂടുതൽ സൗ0കര്യങ്ങളാകും.