മുട്ടം: ജനവാസ മേഖലയായ കാക്കൊമ്പിൽ ഹരിത മിഷൻ ആരംഭിച്ച മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ യൂത്ത് കോൺഗ്രസ് സമരത്തിലേക്ക്. ഇതിൻ്റെ ഭാഗമായി കാക്കൊമ്പ് മാലിന്യ സംഭരണ കേന്ദ്രത്തിൽ കൊടികുത്തി സമരം ആരംഭിച്ചു. അടച്ചുറപ്പ് ഇല്ലാത്തതും ചോർന്നൊലിക്കുന്നതുമായ കെട്ടിടമാണ് സംഭരണ കേന്ദ്രമായി ക്ലീൻ കേരള കമ്പനി കണ്ടെത്തിയത്. ഈ കെട്ടിടത്തിലെ ഓവ് ചാല് തുറന്ന് വെച്ചിരിക്കുന്നത് പുറകിലെ തോട്ടിലേക്കാണെന്നതും പദ്ധതിയുടെ നടത്തിപ്പുകാരായ ക്ലിൻ കേരള കമ്പനി അവഗണിച്ചുവാന്നാണ് പരാതി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നാൽ വാഹനം തടഞ്ഞുവെക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ഈ പദ്ധതി ഇവിടെ നിന്നും മാറ്റുന്നത് വരെ യൂത്ത് കോൺഗ്രസ സമരരംഗത്ത് ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. എൻ.കെ ബിജു, അരുൺ ചെറിയാൻ പൂച്ചക്കുഴി, എൻ.കെ അജി, എ.എ ഹാരിസ്, അരുൺ കണ്ണംപള്ളി, അൽഫോൻസ്, ജോർജുകുട്ടി സാബു എന്നിവർ നേതൃത്വം നൽകി.