ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും മറ്റ് നാല് പഞ്ചായത്തുകളിലെ വിവിധ വാർഡുകളും ജൂലായ് 31 വരെ കണ്ടെയ്ന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. വാഴത്തോപ്പിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയേ പ്രവർത്തിക്കാൻ പാടുള്ളൂ. നെടുങ്കണ്ടം (3)
കരുണാപുരം (1, 2) , മരിയാപുരം (2,7), വണ്ണപ്പുറം (2, 4) എന്നിങ്ങനെ മറ്റ് പഞ്ചായത്ത് വാർഡുകളും കണ്ടെയ്ന്റ്‌മെന്റ് സോണുകളായിരിക്കും. ഇവിടങ്ങളിൽ അവശ്യ സാധന സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും.