മുട്ടം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം സാദ്ധ്യമാക്കുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന യൂത്ത് കെയർ പരിപാടിയുടെ ഭാഗമായി കുടയത്തൂർ മണ്ഡലത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ടി വി യും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തു. അരുൺ പൂച്ചക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി എക്സിക്യൂട്ടിവ് അംഗം എം കെ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു . ഇടുക്കി ബ്ലോക്ക് ജനറൽ സെക്രട്ടറി രതീഷ് സി എസ്, കുടയത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി മനു ഇ എസ്, ജെനി ചക്കോ, അൽഫോൻസ് വാളിപ്ലാക്കൽ എന്നിവർ സംസാരിച്ചു.