തൊടുപുഴ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ പൊതുജന സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ കീഴിൽ ജില്ലാ ആശുപത്രിക്ക് മാസ്‌കും സാനിറ്റൈസറും കൈമാറി. സിവിൽ സ്റ്റേഷനിൽ നടന്നചടങ്ങിൽ കൊവിഡ് 19പ്രധിരോധ ഉപകരണങ്ങൾ തഹസിൽ ദാർ വി. ആർ ചന്ദ്രൻപിള്ള ജില്ലാ ആശുപത്രിസൂപ്രണ്ട് ഡോ.എം. ആർ. ഉമാദേവിക്ക് കൈമാറി.നഴ്‌സിങ് സൂപ്രണ്ട് ഓമന, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു. പഞ്ചാബ് നാഷണൽ ബ്രാഞ്ച് മാനേജർ മാരായ മനാഫ്, അനീജ.ആർ ;അസിസ്റ്റന്റ് മാനേജർ സുമേഷ് കുമാർ എം എസ് ;കൃഷ്ണഹരി ഏ ബി എന്നിവർ പങ്കെടുത്തു