തൊടുപുഴ : സംസ്ഥാന സർക്കാർ സ്ഥാപനമായ ഫുഡ് ക്രോഫ്‌റ്റ് തൊടുപുഴ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനം ആരംഭിച്ചു. ഫുഡ് ആന്റ് ബിവറേജ് സർവീസ്,​ ഫുഡ് പ്രൊഡക്ഷൻ,​ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ എന്നി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യത എസ്.എസ്.എൽ.സി. കാലാവധി ഒരു വർഷം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ പഠനം നൽകുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862-224601,​ 9447901780,​ 9496226836.