. ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു

തൊടുപുഴ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൌണ്ടേഷൻ ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകൾ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുള്ളതിനാൽ ഇതിനെതിരെ കേരളത്തിന്റെ അഭിപ്രായങ്ങൾ ക്രോഡികരിച്ച് ഏകാഭിപ്രായമായി സുപ്രീംകോടതിയിൽ ബോദ്ധ്യപ്പെടുത്തുന്നതിന് ഒരു എക്‌സ്‌പേർട്ട് പാനലിനെ നിയോഗിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.യു.ഡി.എഫ് ഭരണകാലത്ത് സർവ്വകക്ഷി അഭിപ്രായം മാനിച്ച് ഡോ.ഉമ്മൻ വി.ഉമ്മന്റെ നേതൃത്വത്തിൽ ഒരു എക്‌സ്‌പേർട്ട് പാനൽ പ്രവർത്തിച്ചിരുന്നു. പ്രതിപക്ഷ ഭരണപക്ഷ അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഏകാഭിപ്രായം രൂപപ്പെടുത്തുന്നതിന് സർവ്വകക്ഷി യോഗം ഈ കാര്യത്തിനായി വിളിച്ച് ചേർക്കണം. കേരള താത്പ്പര്യങ്ങൾക്കുവേണ്ടി വാദിക്കുന്നതിന് വിദഗ്ധനായ ഒരു സീനിയർ അഭിഭാഷകനെ സുപ്രീംകോടതിയിൽ നിയോഗിക്കണമെന്നുംമുഖ്യമന്ത്രിക്ക് വീണ്ടും അയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജൂലായ് ഒന്നിന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രി യാതൊരു അഭിപ്രായവും രേഖപ്പെടുത്തിയില്ല.മുഖ്യമന്ത്രി തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നും ഇടുക്കിയിലെ കർഷകരുടെ ജീവിതത്തിനുമേൽ ഇടിത്തീയായി സുപ്രീംകോടതി വിധി വന്നു പതിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണംകൂട്ടിച്ചേർത്തു. ജനജീവിതമാണ് പ്രധാനമെന്നും മറ്റെല്ലാം അതിനുവേണ്ടി കൂട്ടിച്ചേർക്കപ്പെടേണ്ടതാണെന്നും കർഷകർക്കെതിരായ നീക്കം നടത്തുന്ന ശക്തികളെ ചെറുത്തു തോൽപ്പിക്കാൻ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും എം.പി ആവശ്യപ്പെട്ടു.