24 പേർക്ക് കൊവിഡ്, 14ഉം സമ്പർക്കത്തിലൂടെ
കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു.
തൊടുപുഴ: ഇന്നലെ ജില്ലയിൽ 24 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 14പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്ന് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഉറവിടമറിയാത്ത രോഗബാധ മുഴുവൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത് രാജാക്കാടാണ്. 62, 65, 35 വയസുള്ളവരാണ് രോഗബാധിതർ. മൂവർക്കും ആന്റിജൻ ടെസ്റ്റാണ് നടത്തിയത്. രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ രണ്ട് രാജാക്കാട് സ്വദേശികൾക്കും രോഗം പകർന്നിട്ടുണ്ട്. 58കാരനും 53 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന തങ്കമണി സ്വദേശനിക്കും (24) രോഗം സ്ഥിരീകരിച്ചു.
മരണം
മൂന്നായി
കൊവിഡ് ചികിൽസയിലിരിക്കെ ജില്ലയിൽ മരണ മടഞ്ഞവരുടെ എണ്ണം മൂന്നായി. ചക്കുപള്ളം പഞ്ചായത്തിൽ ചിറ്റാരംപാറ സ്വദേശി തങ്കയ്യയാണ് (60) ഇന്നലെ മരിച്ചത്. കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പഴ കച്ചവടക്കാരനിൽ നിന്ന് ആറ് പേർക്ക്
എറണാകുളം നെട്ടൂർ മാർക്കറ്റിലെ പഴക്കച്ചവടക്കാരനായ വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയിൽ നിന്ന് ആറ് പേർക്കാണ് രോഗം പകർന്നിരിക്കുന്നത്. ഇതിലൊരാൾ(28) കച്ചവടക്കാരനൊപ്പം മാർക്കറ്റിൽ ജോലി ചെയ്തിരുന്നയാളാണ്. ഒരേ കാറിലാണ് ഇവർ മുള്ളരിങ്ങാട്ടേക്ക് വന്നതും. ബാക്കി അഞ്ച് പേരും മുള്ളരിങ്ങാട് സ്വദേശികൾ (21, 30, 32, 38, 48) തന്നെയാണ്. ഇയാളിൽ നിന്ന് കഴിഞ്ഞ ദിവസം അഞ്ച് പേർക്ക് രോഗം പകർന്നിരുന്നു.
മറ്റ് സമ്പർക്ക രോഗികൾ
കഴിഞ്ഞ ദിവസങ്ങളിൽ ഉടമയ്ക്കും ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ച കരിമ്പനിലെ ഹോട്ടലിലെ പാചകക്കാരൻ (63)
മൂന്നാറിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറിന്റെ ഡ്രൈവർ (28).
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന തങ്കമണി സ്വദേശനി (24)
വിദേശത്ത് നിന്ന്
ജൂലായ് ഒന്നിന് ഷാർജയിൽ നിന്ന് വന്ന കഞ്ഞിക്കുഴി സ്വദേശി (30)
ജൂലായ് ആറിന് ദമാമിൽ നിന്ന് വന്ന ഏലപ്പാറ സ്വദേശി (43)
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്
ജൂൺ അഞ്ചിന് കുടുംബത്തോടൊപ്പം ചെന്നൈയിൽ നിന്നെത്തിയ കുറ്റിയാർവാലി സ്വദേശിനി (15)
തേനി മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ് ജൂലായ് എട്ടിന് വന്ന അണക്കര സ്വദേശി (50)
ബംഗളൂരുവിൽ നിന്ന് ജൂലായ് ഏഴിന് വന്ന ഉടുമ്പഞ്ചോല സ്വദേശി (27), ജൂലായ് ഒമ്പതിന് വന്ന കുമളി സ്വദേശിനി (64)
ജൂലായ് 12ന് തൂത്തുക്കുടിയിൽ നിന്ന് വന്ന മറയൂർ സ്വദേശി (31)
ജൂലായ് 14ന് കമ്പത്ത് നിന്ന് അയ്യപ്പൻകോവിലിലേക്ക് വന്ന കുടുംബത്തിലെ രണ്ട് പേർ (75, 52)
ജൂലായ് 15ന് കൊൽക്കത്തയിൽ നിന്ന് വന്ന അറക്കുളം സ്വദേശി (28)