mm-mani

തൊടുപുഴ: വിരട്ടൽ വേണ്ട,​ ഇത് കേരളമാണെന്ന് പ്രതിപക്ഷത്തെ ഓർമിപ്പിച്ച് മന്ത്രി എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രിയെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടിൽ ഒരുതരം വിരട്ടൽ സ്വരത്തിലാണ് സംസാരം. എന്നാൽ ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവർ ഏത് മർദ്ദനമുറകളെയും നേരിടാൻ കരുത്തുള്ള ജനനേതാക്കന്മാരാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.