തൊടുപുഴ: പശ്ചിമഘട്ട വിഷയത്തിൽ ഡീൻകുര്യാക്കോസ് എം.പിയെ സംവാദത്തിന് ക്ഷണിക്കുന്നതായി ജനാധിപത്യ കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ മുൻ എം.എൽ.എ പി.സി. ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് മഹാമാരിയിൽ ജനം വിറങ്ങലിച്ച് നിൽക്കുമ്പോൾ പശ്ചിമഘട്ട പ്രശ്നങ്ങൾ വീണ്ടും ഉയർത്തി മലയോര കർഷകരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമവുമായി തീവ്ര പരിസ്ഥിതി വാദികൾ പുതിയ തന്ത്രങ്ങളുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എം.പി ഇതിന്റെ ഭാഗമായി കർഷകവിരുദ്ധമായ ഉത്തരവ് സമ്പാദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജനറൽസെക്രട്ടറിമാരായ ജോർജ് അഗസ്റ്റ്യൻ,​ റോയി വാരിക്കാട്ട്,​ സെക്രട്ടറിയേറ്റ് മെമ്പർ എം.ജെ. ജോൺസൺ,​ നിയോജകമണ്ഡലം പ്രസിഡന്റ് ഡോ. സി.ടി. ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.