തൊടുപുഴ: കാഞ്ഞിരമറ്റം പാലം പണി ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അപ്രോച്ച് റോഡുകളുടെ പണി ഇനിയും പൂർത്തിയാക്കാത്തതിനാൽ ഗതാഗതയോഗ്യമായില്ല. അപ്രോച്ച് റോഡിന് വേണ്ട സ്ഥലം ഏറ്റെടുക്കുന്നതിനും പാലം പണി പൂർത്തിയാക്കുന്നതിനും വേണ്ട നടപടികൾ അധികൃതർ സത്വരമായി കൈ കൊക്കൊള്ളണമെന്ന് ബി.ജെ.പി മുൻസിപ്പൽ സമിതി ആവശ്യപ്പെട്ടു.
തൊടുപുഴ മോർ ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ഇത് സഹായകമാകും. ഈ റോഡ് പൂർത്തികരിച്ചാൽ തൊടുപുഴയുടെ കിഴക്കൻ മേഖലയിലേക്ക് ടൗൺ ഒഴിവാക്കി യാത്ര ചെയ്യാൻ സാധിക്കും അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് ഉടൻതന്നെ അപ്പ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുത്ത് പണി ആരംഭിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുൻസിപ്പൽ സമിതി അറിയിച്ചു. മുനിസിപ്പൽ പ്രസിഡന്റ് ജിതേഷ്.സി, ജനറൽ സെക്രട്ടറി അനൂപ് പങ്കാവിൽ, സെക്രട്ടറി അഖിൽ കാഞ്ഞിരമറ്റം, ഏരിയ പ്രസിഡന്റ് അനൂപ്. പി.വി, സെക്രട്ടറി രാകേഷ്.എൻ, ഹരി പയ്യമ്പള്ളി എന്നിവർ സംസാരിച്ചു.