തൊടുപുഴ: കാഞ്ഞിരമറ്റം പാലം നിർമാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടെങ്കിലും അപ്രോച്ച് റോഡ് നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി സമരത്തിലേക്ക്. പാലം നിർമാണം പൂർണമായിട്ട് അഞ്ചു വർഷമായെങ്കിലും അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തിയാക്കാത്തതിനാൽ ഇതു വരെ ഗതാഗതയോഗ്യമായിട്ടില്ല. അപ്രോച്ച് റോഡിന് വേണ്ട സ്ഥലം ഏറ്റെടുക്കുന്നതിനും പാലത്തിലൂടെ ഗതാഗതം സാധ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ബിജെപി മുനിസിപ്പൽ സമിതി ആവശ്യപ്പെട്ടു. അനാസ്ഥ അവസാനിപ്പിച്ച് ഉടൻ അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കാത്ത പക്ഷം വരും ദിവസങ്ങളിൽ സമരം സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു. മുനിസിപ്പൽ പ്രസിഡന്റ് സി.ജിതേഷ് , ജനറൽ സെക്രട്ടറി അനൂപ് പങ്കാവിൽ, സെക്രട്ടറി അഖിൽ കാഞ്ഞിരമറ്റം, പി.വി.അനൂപ്, എൻ.രാകേഷ്, ഹരി പയ്യമ്പള്ളി എന്നിവർ പ്രസംഗിച്ചു.