നെടുങ്കണ്ടം: കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ബിഎഡ് കോഴ്‌സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 100 ശതമാനം മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. അർഹരായവർക്ക് െ്രസ്രെഫന്റും മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദാനന്തര ബിരുദമുള്ളവർക്കും ജില്ലയിലുള്ളവർക്കും വെേ്രയ്രജ് ലഭിക്കും. ഉടുമ്പൻചോല, ദേവികുളം, ഇടുക്കി താലൂക്കിലുള്ളവർക്കും വെേ്രയ്രജ് ലഭിക്കും. മലയാളം, ഇംഗ്ലീഷ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ 16 വരെ സ്വീകരിക്കും. ഫോൺ: 0486 8232616, 9061189898