തൊടുപുഴ: കൊവിഡ് വ്യാപനം മൂലം സർക്കാർ ആശുപത്രികളിൽ ഹൃദയ രോഗ ചികിത്സ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സൗജന്യ ഹൃദയാഘാത ചികിത്സയും ആൻജിയോപ്ലാസ്റ്റി,​ ബൈപ്പാസ് സർജറി മുതലായവയും നൽകുമെന്ന് കേരള ഹാർട്ട് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കുൽദീപ് ചുള്ളിപ്പറമ്പിൽ അറിയിച്ചു. കഴിഞ്ഞമാസം അമ്പതോളം ബൈപ്പാസ് സർജറികളും ആൻജിയോപ്ലാസ്റ്റികളും സൗജന്യമായി നൽകിയിരുന്നു. കൊവിഡ് കാരണം പാവപ്പെട്ട ഹൃദ്രോഗികളുടെ പ്രധാന ആശ്രയമായിരുന്ന സർക്കാർ മെഡിക്കൽ കോളേജുകളിലെ ഹൃദയചികിത്സ വിഭാഗം താത്കാലികമായി പ്രവർത്തനരഹിതമാണ്. ഈ അവസ്ഥ തരണം ചെയ്യാനാണ് കേരള ഹാർട്ട് ഫൗണ്ടേഷൻ നേതൃത്വത്തിൽ ഹൃദയ ചികിത്സ വിഭാഗത്തിലെ സംസ്ഥാനത്തിലെ തന്നെ പ്രധാനപ്പെട്ട വിദഗ്ദ്ധർ സംഘടിച്ച് എറണാകുളത്തെ കാക്കനാട് ആശുപത്രിയിൽ സൗജന്യ ഹൃദയാഘാത ചികിത്സ, ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ് സർജറി മുതലായ ചികിത്സകൾ സൗജന്യമായി നൽകാൻ തീരുമാനിച്ചത്. ആശുപത്രി നമ്പർ: 04842660000,​സഹായ ഡസ്‌ക്: 9744511177.