തൊടുപുഴ. എസ്.എൻ.ഡി.പി.യോഗത്തേയും എസ്.എൻ.ട്രസ്റ്റിനെയും രണ്ടരപതിറ്റാണ്ടുകാലമായി നയിക്കുന്ന ധീരമായി നേതൃത്വം നൽകുന്ന വെള്ളാപ്പള്ളി നടേശന് തൊടുപുഴ യൂണിയൻ പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. .വെള്ളാപ്പള്ളി നടേശനേയും തുഷാർ വെള്ളാപ്പള്ളിയേയും അപകീർത്തിപ്പെടുത്തി എസ്.എൻ.ഡി.പി..യോഗവും എസ്.എൻ.ട്രസ്റ്റും തകർക്കാൻ ശ്രമിക്കുന്ന ശത്രുക്കളെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും സമുദായംഗങ്ങൾ രംഗത്തിറങ്ങണമെന്ന് യൂണിയൻ അഭ്യർത്ഥിച്ചു. തൊടുപുഴ യൂണിയൻ ഓഫീസിൽ കൂടിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി യോഗത്തിൽ യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ, വൈസ് ചെയർമാൻ ഡോ.കെ.സോമൻ, യൂണിയൻ കൺവീനർ ജയേഷ് വി, കമ്മറ്റിയംഗങ്ങളായ ഷാജി കല്ലാറയിൽ സി.പി. സുദർശനൻ, വൈക്കം ബെന്നി ശാന്തി തുടങ്ങിയവർ പങ്കെടുത്തു.