തൊടുപുഴ.കേരളത്തിലെ സർവ്വകലാശാലകളിൽ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് എന്ന വിഷയം പാഠ്യ പദ്ധ്യതിയിൽ ഉൾപ്പെടുത്തുന്നതിന്റെ പേരിൽ ഇസ്ലാമിക് ഹിസ്റ്ററി എന്ന വിഷയം ഒഴിവാക്കുവാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് റാവുത്തർ യൂത്ത് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
അന്താരാഷ്ട്ര തലത്തിൽ ഇസ്ലാമിക് ഹിസ്റ്ററി പഠനത്തിനും, ഗവേഷണത്തിനും പ്രാമുഖ്യമുള്ളപ്പോഴാണ് കേരളത്തിൽ സാബു തോമസ് കമ്മിറ്റി തയ്യാറാക്കിയ റപ്പോർട്ടിന്റെ മറവിൽ ഇസ്ലാമിക് ഹിസ്റ്ററിയെ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത്.സാബു തോമസ് കമ്മിറ്റിയുടെ പല നിർദേശങ്ങളും പിന്നാക്ക, ന്യൂനപക്ഷ വിരുദ്ധമാണ്. ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ പരമായി പന്നാക്കം നിൽകുന്ന വിഭാഗത്തിന്റെ ഉന്നമനത്തെ ഇല്ലായ്മ ചെയ്യുന്ന നിർദേശങ്ങൾ അംഗികരിക്കാനാവില്ല.
യോഗത്തിൽ റാവുത്തർ യൂത്ത് ഫെഡറേഷൻ പ്രസിഡന്റ് ഷെമീം റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അംജത് അടൂർമുഖ്യ പ്രഭാഷണം നടത്തി, ട്രഷറർ കെ.എം.അൻവർ, സലാമത്, വാഹിദ് തുടങ്ങിയവർ പ്രസംഗിച്ചു