കട്ടപ്പന: ജില്ലയിൽ പത്താം ക്ലാസ് വിജയിച്ച വിദ്യാർഥികൾക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് കരിയർ മാപ്പിംഗ്2020 എന്ന പേരിൽ 28ന് വെബിനാർ നടത്തും. ഉപരിപഠന, തൊഴിലധിഷ്ഠിത കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ നൽകും. ആദ്യം പേര് നൽകുന്ന 150 പേർക്കാണ് അവസരം. ഫോൺ: 04868 272262, 8075613309.