തൊടുപുഴ:കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠന സൗകര്യം ഇല്ലാത്ത നാല് വിദ്യാർത്ഥികൾക്കാണ് ടെലിവിഷൻ നൽകിയത്
ഇടവെട്ടി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ് വിതരണോദ്ഘാടനം നിർവഹിച്ചു.കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് എൻ.കെ.പീതാംബരൻ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ഷീജ നൗഷാദ്, ലത്തീഫ് മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ സമദ്, പെൻഷനേഴ് യൂണിയൻ നേതാക്കളായ പി.വി.പോൾ, സി.എസ്.ശശീന്ദ്രൻ, സി.പി.പ്രസന്നകുമാർ, ഡി. കുര്യാക്കോസ്, സിറിയക് തോമസ്, എം.എൻ.വിജയൻ നായർ, എം.ഒ.ജോർജ്, ഗോപിനാഥൻ നായർ, എം.എൻ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.