തൊടുപുഴ: ജനങ്ങളാകെ പ്രതിസന്ധിയിലായിരിക്കുന്ന കൊവിഡ് കാലത്ത് അക്രമ സമരങ്ങൾ ഒഴിവാക്കി ജനോപകാരപ്രദമായ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് യുവജനങ്ങൾ സമൂഹത്തിനു മാതൃക ആകണമെന്ന് കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക പറഞ്ഞു. യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റേഷൻ അടിയന്തരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
. പാർട്ടി നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, സാംസൻ അക്കക്കാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്, ജോജൊ അറയ്ക്കകണ്ടം, ഷിജു തോമസ് പൊന്നാമറ്റം, ജോസ് ഈറ്റക്കക്കുന്നേൽ, ജോഷി കോണക്കൽ , യൂത്ത്ഫ്രണ്ട്എം ഭാരവാഹികളായ അഡ്വ:മധു നമ്പൂതിരി, അഡ്വ: ജോഷി മണിമല, ജോമി കുന്നപ്പള്ളി, റിജോ ഇടമനപറമ്പിൽ, ജെഫിൻ കൊടുവേലി,ആന്റോ വർഗീസ് ഓലിക്കരോട്ട് ,ലാൽ കൊടുവേലി , നൗഷാദ് മുക്കിൽ, വിജയ് ചേലാകണ്ടം , റോയ്സൺ കുഴിഞ്ഞാലിൽ, ജസ്റ്റിൻ ചെമ്പകത്തിനാൽ ,അഖിൽ ജോർജ് , കെവിൻ അറക്കൽ ,ഗിരീഷ് സെബാസ്റ്റ്യൻ അമ്പലത്തുരുത്തേൽ , ജി്ര്രമി ജോർജ് തൈമറ്റം, ജോസുകുട്ടി വിലങ്ങുപാറയിൽ ,ജോബിൻ ചേലപ്പുറത്ത് ,ബോബി മണ്ണപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.