തൊടുപുഴ: 'സുഭിക്ഷ കേരളം' പദ്ദതിയുടെ ഭാഗമായി പച്ചക്കറിവിത്തുകളുടെ വിതരണോത്ഘാടനം കൃഷി അസിസ്റ്റന്റ് ഡയറക്ടർ സെലീനാമ്മ നിർവ്വഹിച്ചു. മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിൽ അദ്ധ്യക്ഷത വഹിച്ചു. ജോ: സെക്രട്ടറി ഷെരീഫ് സർഗ്ഗം, ട്രഷറർ പി.ജി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്, യൂത്ത് വിംഗ് പ്രസിഡന്റ്താജു എം ബി, ജന: സെക്രട്ടറി രമേഷ് പി കെ, കമ്മിറ്റിയംഗങ്ങളായ ജോസ് എവെർഷൈൻ, സി കെ നവാസ്, എം എച്ച് ഷിയാസ്, ടോം ചെറിയാൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.