തൊടുപുഴ: സംസ്ഥാന വ്യാപകമായി ആചരിക്കുന്ന കരിദിനത്തോടനുബന്ധിച്ച് സ്വർണ കള്ളക്കടത്തിന് ഒത്താശ ചെയ്തുകൊടുത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ ഓഫീസിൽ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ബി.ജെ.പി ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, യുവമോർച്ച തൊടുപുഴ മുനിസിപ്പൽ പ്രസിഡന്റ് ബി. വിശാഖ്, ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.