കട്ടപ്പന: എൻജിനീയറിംഗ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ്. മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, സിവിൽ എൻജിനീയറിംഗ് കോഴ്സുകളിൽ ഈ അദ്ധ്യയയനവർഷം പ്രവേശനം നേടുന്ന പ്ലസ്ടു വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്. ഇന്ന് ഓൺലൈനിൽ പരീക്ഷ നടക്കും. പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ ഫീസിൽ എൻജിനീയറിംഗ് പഠിക്കാൻ അവസരം ലഭ്യമാക്കും.