വെള്ളത്തൂവൽ: വെള്ളത്തൂവൽ പഞ്ചായത്തിൽ കൊവിഡ് മുൻകരുതലിന്റെ ഭാഗമായിപഞ്ചായത്ത്ഓഫീസ് താൽക്കാലികമായി അടച്ചു. ടൗൺ, പ്രാഥമികാരോഗ്യകേന്ദ്രം,മൃഗാശുപത്രി,എന്നീസ്ഥാപനങ്ങളിലുംനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പഞ്ചാ
യത്ത് പ്രസിഡന്റ് ടി.ആർ ബിജി അറിയിച്ചു വെള്ളത്തൂവൽ ,ആനച്ചാൽ എന്നിവിടങ്ങളിൽ ഓട്ടോറിക്ഷകളും
തൽക്കാലത്തേക്ക് ഓട്ടം നിർത്തിവെച്ച് നിയന്ത്രങ്ങളോട് സഹകരിക്കും.കൊവിഡ് സ്ഥിരീകരിച്ച ആൾ ടൗണിൽ ഒരു ടീ ഷോപ്പിൽ കയറി ഭക്ഷണംകഴിച്ചിരുന്നു ഇതേ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.പൊതുജനങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് സേവനം ലഭിക്കാൻ 9496045018 ,9496045019 എന്നീഫോൺനമ്പറുകളിൽ ബന്ധപ്പെടണം