തൊടുപുഴ: കോട്ടയത്തെ കൊവിഡ് പരിശോധനാ ലാബ് തിങ്കളാഴ്ച അവധിയായിരുന്നതിനാൽ ഇന്നലെ ഇടുക്കിയിൽ ആർക്കും കൊവിഡ്-19 സ്ഥിരീകരിച്ചില്ല. രണ്ട് ദിവസത്തെ ഫലവും കൂടി ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ ലാബ് പ്രവർത്തനസജ്ജമാകാത്തതിനാൽ ഇപ്പോഴും കോട്ടയത്താണ് കൊവിഡ് പരിശോധന നടത്തുന്നത്. തിങ്കളാഴ്ചകളിൽ കോട്ടയത്തെ ലാബ് അവധിയാണ്. അതിനാൽ ചൊവ്വാഴ്ച ദിവസങ്ങളിൽ പരിശോധനാ ഫലം കുറവായിരിക്കും. അടുത്ത ദിവസം രണ്ട് ദിവസത്തെ ഫലം ഒരുമിച്ച് വരും. രണ്ട് ദിവസത്തെ ഫലം വന്നപ്പോഴാണ് കഴിഞ്ഞ ബുധനാഴ്ച ജില്ലയിൽ 55 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇനി 468 പേരുടെ പരിശോധനാ ഫലം ജില്ലയിൽ വരാനുണ്ട്. 276 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ഇടുക്കിയിൽ ചികിത്സയിലുള്ളത്. 5496 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. അതേസമയം ഇന്നലെ ആറ് പേർക്ക് രോഗം ഭേദമായത് ആശ്വാസമായി.
ഇവർ രോഗമുക്തർ
കമ്പത്തു നിന്നെത്തി ജൂലായ് രണ്ടിന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (65). കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
അൾജീരിയയിൽ നിന്നെത്തി ജൂലായ് 11 ന് രോഗം സ്ഥിരീകരിച്ച തൊടുപുഴ സ്വദേശി (46)
ഉറവിടം വ്യക്തമല്ലാതെ ജൂലായ് 18ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശികളായ മൂന്നു പേർ. (40, 42, 39 വയസ്)
6. ഉറവിടം വ്യക്തമല്ലാതെ ജൂലായ് 18 ന് രോഗം സ്ഥിരീകരിച്ച സേനാപതി സ്വദേശി (51)