മുട്ടം: യൂത്ത്കോൺഗ്രസ് മുട്ടം മണ്ഡലം പ്രവർത്തകരുടെ നേതൃത്വത്തിൽ സൗജന്യ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ കേന്ദ്രം ഒരുക്കി.ക്വാറൻ്റൈനിൽ കഴിയാൻ വീടുകളും ലോഡ്ജുകളും കിട്ടാൻ ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥ ശ്രദ്ധയിൽ പെട്ടതിനാലാണ് യൂത്ത് കോൺഗ്രസ് ഇത്തരത്തിൽ ഒരു പദ്ധതി ആരംഭിച്ചത്. നിലവിൽ കുടുംബമായി താമസിക്കാനാണെങ്കിൽ എട്ട് പേർക്കും അല്ലാതെ നാല് പേർക്കും ഇവിടെ താമസിക്കാനാകും. താമസിക്കുന്നവരുടെ പൂർണ്ണ ഉത്തരവാദിത്വവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന നിബന്ധനയോടെയാണ് കെട്ടിടം ഏറ്റെടുത്തിട്ടുള്ളത്. നിലവിൽ അറുന്നൂറ് രൂപ മുതൽ ആയിരം രൂപ വരെ പ്രതിദിനം വാടക വാങ്ങിയാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇത് സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയുന്ന ഒന്നല്ല.യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ , എ.എ.ഹാരിസ്, റെന്നി ചെറിയാൻ,രാഹുൽ ഏറമ്പടം,ജോബി ചേലക്കൽ, നെവിൻ, റിജൊ, അൽഫോൻസ്, ഷെലിൻ എന്നിവരുടെ നേതൃത്വത്തിലാണ് സൗജന്യ ഇൻസ്റ്റിറ്റ്യൂഷണൽ കോറൻ്റൈൻ കേന്ദ്രം ഒരുക്കിയത്.