ഉടുമ്പന്നൂർ : വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽ എന്ന സന്ദേശവുമായി ഉടുമ്പന്നൂർ യുവജനസമാജം ലൈബ്രറി വിവിധയിനം പച്ചക്കറികളുടെ വിത്തും തൈകളും വിതരണം ചെയ്തു. വെണ്ട,​ വഴുതന,​ ചീനി തൈകളും ചീര,​ വെണ്ട,​ പയർ,​ പടവലം എന്നിവയുടെ വിത്തുകളുമാണ് നൂറിലധികം വീടുകളിൽ ഗ്രന്ഥശാല പ്രവർത്തകർ എത്തിച്ച് നൽകിയത്. ലൈബ്രറി കൗൺസിൽ തൊടുപുഴ താലൂക്ക് ജോയിന്റ് സെക്രട്ടറി എം,​ ലതീഷ്,​ ലൈബ്രറി സെക്രട്ടറി വി.കെ.രാജീവ്,​ ടി..എം സുബൈർ,​ എ.. സുരേഷ്,​ കെ..ജി രാജൻ എന്നിവർ നേതൃത്വം നൽകി..