തൊടുപുഴ: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി തൊടുപുഴ ഫിലിം സൊസൈറ്റി ജില്ലാ ആശുപത്രിക്ക് മുഖാവരണങ്ങൾ വിതരണം ചെയ്തു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി യു.എ. രാജേന്ദ്രൻ ആശുപത്രി സൂപ്രണ്ട് ഡോ. എം.ആർ. ഉമാദേവിക്ക് പതിനായിരം രൂപയ്ക്കുള്ള മുഖാവരണങ്ങൾ കൈമാറി. ആർ.എം.ഒ ഡോ. സി.ജെ. പ്രീതി, ഹെഡ് നഴ്‌സ് ഓമന, സ്റ്റാഫ് സെക്രട്ടറി കെ.ആർ. രഘു, ഫിലിം സൊസൈറ്റി ജോ. സെക്രട്ടറി എം.ഐ. സുകുമാരൻ, എൻ. രവീന്ദ്രൻ, ജോഷി വിഗ്‌നറ്റ്, ജോസ് മാനുവൽ എന്നിവർ പങ്കെടുത്തു.