ചിറ്റൂർ: ജവഹർ മെമ്മോറിയൽ പബ്ലിക്ക് ലൈബ്ററി നേതൃത്വത്തിൽ ഡങ്കിപ്പനി വിരുദ്ധ ശുചീകരണ ദിനം ആചരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.ആർ. സോമൻ ശുചീകരണപ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി എം. മധു,​ പ്രസിഡന്റ് സുബി ജോസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.