തൊടുപുഴ: ബി.ജെ.പിയുടെ നേതൃത്വത്തിൽ നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്ന ഡൊണേറ്റ് യുവർ ടി.വി ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ വട്ടവട പഞ്ചായത്തിലെ മൂന്നു കുടികളിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയുടെ നേതൃത്വത്തിൽ മൂന്ന് എൽ.ഇ.ഡി ടിവികൾ വിതരണം ചെയ്തു. ആർ.എസ്.എസ് ഇടുക്കി വിഭാഗ് സംഘചാലക് കെ.എൻ. രാജു, വിഭാഗ് കാര്യവാഹ് പി.ആർ. ഹരിദാസ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എൻ. സുരേഷ്, സി. സന്തോഷ് കുമാർ, സെക്രട്ടറി കെ.ആർ സുനിൽകുമാർ, ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് വി.ആർ. അളക രാജ്, ജനറൽ സെക്രട്ടറി പി.പി മുരുകൻ എന്നിവർ പങ്കെടുത്തു.