ഇടുക്കി: ജൂനിയർ കമ്മീഷൻഡ് ഓഫീസർ അഥവാ തത്തുല്യ റാങ്കിൽ കുറയാത്ത സൈനിക സേവനത്തിൽ നിന്ന് പിരിഞ്ഞുവന്ന വിമുക്തഭടൻമാർക്ക് ഭാരത് പെട്രോളിയം ഓയിൽ കോർപ്പേറഷന്റെ ഉടമസ്ഥതയിലുള്ള ചില്ലറ വിൽപ്പനശാലകളിൽ സേവന ദാതാക്കൾ ആകുന്നതിന് അവസരം. താത്പര്യമുള്ള 60 വയസിൽ താഴെയുള്ളവരും 60 ലക്ഷത്തിന്മേൽ ബാങ്ക് ഗ്യാരണ്ടി നൽകാൻ കഴിവുള്ളവരുമായ വിമുക്തഭടൻമാർ ജില്ലാ സൈനികക്ഷേമ ആഫീസുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് ഫോൺ: 04862 222904.